Loading

Nullam dignissim, ante scelerisque the is euismod fermentum odio sem semper the is erat, a feugiat leo urna eget eros. Duis Aenean a imperdiet risus.

img

Welcome To Nerveedhi

Since January 2012 RPPT is publishing the magazine named ‘Nerveedhi’, which means the Right Path. Nerveedhi magazine is intended to guide the believers to enlighten them the true path of Christian Life. The articles published in Nerveedhi are highly focused on eternity and true spirituality, interpreting and ministering the Word of God. The life here on Earth is temporal whereas the life in eternity never ends. The short life given to us here is to prepare ourselves in the light of the Word of God in order to inherit the Eternal Kingdom. Our sincere intention is that each and every reader of the magazine be prepared utilizing the life time given to us on this Earth effectively to achieve our motto to inherit eternity.

ക്രിസ്തുയേശുവിന്‍റെ നാമത്തില്‍ വന്ദനം.

നാം വിളിക്കപ്പെട്ടിരിക്കുന്നത് അതിശ്രേഷ്ഠമായ ക്രിസ്തീയ പ്രത്യാശയ്ക്കായിട്ടാണല്ലോ. ദൂരയാത്രയിലായിരിക്കുമ്പോഴും ജീവിതത്തില്‍ വൈഷമ്യങ്ങളും പ്രതിസന്ധികളും തരണം ചെയ്യേണ്ടിവരുമ്പോഴും ഒരു ഉത്തമ സുഹൃത്തിന്‍റെ സാന്നിദ്ധ്യം വിലമതിക്കപ്പെടും. നമ്മുടെ ഈ മോക്ഷയാത്രയില്‍ ദൈവവചനവും പരിശുദ്ധാത്മാവുമാണു നമുക്കു സഹചാരിയും സഹായിയും. ദൈവവചനത്തിലെ പഠിപ്പിക്കലുകളും ഉപദേശങ്ങളും സാന്ത്വനങ്ങളും എല്ലാം തക്കസമയങ്ങളില്‍ നമുക്കു ലഭ്യമാക്കേണ്ടതിനു പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തരായ ദൈവദാസരെയും ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നു. ഇപ്രകാരം നിയോഗിക്കപ്പെട്ടിട്ടുള്ള ദൈവദാസരുടെ രചനകളുമായി മോക്ഷയാത്രയില്‍ ഒരു ഉത്തമ സുഹൃത്തായി നേര്‍വീഥി നമുക്കായി നിലകൊള്ളുകയാണ് 2012 ജനുവരി മുതല്‍. ക്രിസ്തീയ അക്ഷരലോകത്ത് ഒരു നവജാത ശിശുവാണ് 'നേര്‍വീഥി' എന്നു പറയാം. എങ്കിലും ക്രമമായ വളര്‍ച്ച ദൈവം നല്‍കുന്നു.
യേശുക്രിസ്തുവിന്‍റെ മഹത്വം പ്രാപിക്കാനായി സുവിശേഷത്താല്‍ വിളിക്കപ്പെട്ടവര്‍ക്ക് ഈ മോക്ഷയാത്രയില്‍ ഒപ്പം നിന്നു കരുത്തു പകരുവാനൊരു അക്ഷരസുഹൃത്ത് എന്നതാണ് ഈ പ്രസിദ്ധീകരണത്തിലൂടെ പ്രസാധകര്‍ ലക്ഷ്യമിടുന്നത്. നിത്യതയിലേക്കുള്ള യാത്രയില്‍ വഴി പിശകാതെ ശരിയായി മുന്നേറാനുതകും വിധം ഉപദേശിക്കുന്ന ഒരു 'നേര്‍വീഥി'. ആദ്യലക്കം മുതലുള്ള എല്ലാ ലക്കങ്ങളിലെയും ലേഖനങ്ങള്‍ പഴകിപ്പോകാത്തതും ഓരോ വായനക്കാര്‍ക്കും എക്കാലവും പ്രയോജനപ്പെടുന്നതുമായ ആത്മാവിന്‍റെ പുഷ്ട ഭോജനമാണ്.
രക്ഷ വ്യക്തിപരമാണെങ്കിലും, രക്ഷിക്കപ്പെട്ടവരെ ഒന്നായി, ഒരു ഗണമായി ദൈവം കാണുന്നു. രക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തെയാണല്ലോ വചനം 'സഭ' എന്നു വിളിക്കുന്നത്. അതേ, സഹോദരങ്ങളേ ഒരു ശരീരത്തിന്‍റെ അവയവങ്ങളെന്ന പോലെ നാമൊന്നാണ്, നാം ഒന്നിച്ചു പ്രയാണം ചെയ്യുകയാണ്, വചനം വരച്ചു കാണിക്കുന്ന നിത്യതയിലേയ്ക്ക്. ഈ യാത്രയില്‍ അന്യോന്യം ധൈര്യപ്പെടുത്തുന്നതിനും, പ്രബോധിപ്പിക്കുന്നതിനും, കുറവുകള്‍ തീര്‍ത്തു ക്രമീകരിക്കുന്നതിനും പരിശുദ്ധാത്മാവ് കൃപാവരങ്ങളാല്‍ നമ്മെ ശുശ്രൂഷ ഭരമേല്പിച്ചിട്ടുണ്ട്. ഈ ശുശ്രൂഷകള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ദൈവവചനം കൊണ്ടു പരസ്പരം ബലപ്പെടുത്തുന്ന ശുശ്രൂഷയില്‍ പ്രസംഗത്തോടൊപ്പമോ അതിലേറെയോ പ്രയോജനം ചെയ്യുന്നതാണ് രേഖപ്പെടുത്തി കൈമാറുന്ന ദൂതുകള്‍. വചനം ജഡമായി നമ്മുടെ രക്ഷയ്ക്കു കാരണഭൂതനായ മശിഹയെക്കുറിച്ചു നാമറിഞ്ഞത് എഴുതപ്പെട്ട വചനമായ 'ലോഗോസി'ലൂടെയാണല്ലോ. ആ വചനത്തിന്‍റെ 'വിശദീകരണ'ങ്ങളായിരിക്കും നേര്‍വീഥിയുടെ ഉള്ളടക്കം.
പരമവിളിയുടെ വിരുതിനായി ഓടുമ്പോള്‍ പാലിക്കേണ്ട പ്രമാണങ്ങളും കൈക്കൊള്ളേണ്ട മുന്‍കരുതലുകളും ഏറെയുണ്ട്. ഇവയെ ലാഘവത്തോടെ കൈകാര്യം ചെയ്യുമ്പോള്‍ നഷ്ടപ്പെടുവാന്‍ സാധ്യതയുള്ളതു നിത്യതയിലെ പ്രവേശനമാണെന്നതു മറക്കരുത്.
സ്വര്‍ഗ്ഗീയ മഹത്വം ത്യജിച്ച് മണ്ണിലവതരിച്ച, മണ്ണിലെ സുഖങ്ങള്‍പോലും വര്‍ജ്ജിച്ച രക്ഷകന്‍റെ കാലടികളെ പിന്തുടരുന്ന ദൈവമക്കള്‍ ലോകത്തെ ചപ്പെന്നും ഇവിടത്തെ ലാഭങ്ങളെ ചേതമെന്നും എണ്ണി കഠിനപാതയിലൂടെ പോകുകയാണ്, ദൈവരാജ്യപ്രതീക്ഷയില്‍. എന്നിട്ടും, അശ്രദ്ധയാല്‍ വഴി പിശകി നിത്യത നഷ്ടമായാലോ! എന്തൊരു ദുരന്തമായിരിക്കുമത്?
ഇരുട്ടിന്‍റെ വ്യാപാരശക്തിയുള്ള ഈ പാതയില്‍ വചനമാണു നമ്മുടെ വെളിച്ചം. ഈ വെളിച്ചത്തെ അവഗണിക്കുകയോ, അതില്‍നിന്നും അകന്നു മാറുകയോ ചെയ്യരുത്. വചനത്തോടു ഏറ്റവും അടുത്തു നില്ക്കണം നാം. അതിനു നേര്‍വീഥി എല്ലാവര്‍ക്കും ഒരു തുണയായിരിക്കും, അതാണു ഞങ്ങളുടെ പ്രതീക്ഷ. അതോടൊപ്പം സുവിശേഷീകരണ ദൗത്യത്തിന്‍റെ ബോധവല്‍ക്കരണവും ഞങ്ങള്‍ ലക്ഷ്യമിടുന്നു. എല്ലാം ദൈവനാമമഹത്വത്തിനായും, സഹോദരവര്‍ഗ്ഗത്തിന്‍റെ ഗുണീകരണത്തിനായും മാത്രം. അതിലപ്പുറം ഒരു ലക്ഷ്യവും ഇതിന്‍റെ പിന്നിലില്ല.
ഏറെ വിനയത്തോടെ, വളരെ പ്രാര്‍ത്ഥനയോടെ നേര്‍വീഥിയുടെ ശുശ്രൂഷയിലേക്കു നിങ്ങളെയും ക്ഷണിക്കുന്നു.

WhatsApp Web